Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

13 October, 2017 09:31:55 AM


സോളാര്‍ ചൂടില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഹുലിനെ കാണും




ദില്ലി: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​ർ​ണാ​യ​ക ച​ർ​ച്ച ഇ​ന്നു ദില്ലിയി​ൽ ന​ട​ക്കും. സം​സ്ഥാ​ന​ത്തെ പി​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​വും പോ​രാ​യ്മ​ക​ളും പ​രി​ഹ​രി​ക്കാ​നാ​യി നേ​ര​ത്തെ നി​ശ്ച​യി​ച്ച യോ​ഗ​മാ​ണെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​ജി​ല​ൻ​സ്, ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നു​ള്ള അ​തൃ​പ്തി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടു ച​ർ​ച്ച ചെ​യ്യും.


വ്യാ​ഴാ​ഴ്ച ദില്ലി​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു പു​റ​മെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​രും ഇ​ന്നു രാ​ഹു​ലു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചേ​രു​ന്ന യോ​ഗം സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ൽ നി​ർ​ണാ​യ​ക​മാ​കും. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, വ​യ​ലാ​ർ ര​വി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​തോറി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ചെ​ന്നി​ത്ത​ല വ്യാ​ഴാ​ഴ്ച ച​ർ​ച്ച ന​ട​ത്തിയിരുന്നു. 



Share this News Now:
  • Google+
Like(s): 23