Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

12 October, 2017 07:30:08 PM


സ്വന്തം പാര്‍ട്ടിക്കാരുടെ ശവപ്പെട്ടിയേന്തേണ്ട അവസ്ഥയിലാണ് ചെന്നിത്തല - കുമ്മനം



കോട്ടയം: ജനരക്ഷായാത്രയെ വിലാപയാത്ര എന്നധിഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പാള്‍ സ്വന്തംപാര്‍ട്ടിക്കാരുടെ ശവപ്പെട്ടിയുമായി വിലാപയാത്രനടത്തേണ്ട അവസ്ഥയിലാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.  അക്രമരാഷ്ടീയമല്ല, മനസമാധാനവും ശാന്തിയുമാണ് കേരളം ആഗ്രഹിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. എല്ലാവരും ഭാരതത്തിന്‍റെ പുത്രന്‍മാരാണ് എന്നലക്ഷ്യത്തിലൂന്നിയാണ് ജനരക്ഷായാത്ര മുന്നേറുന്നതെന്നും
കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനരക്ഷായാത്രയ്ക്ക് ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


ജനരക്ഷായാത്ര പകുതി പിന്നിട്ടപ്പോള്‍തന്നെ കേരളത്തിലെ പ്രബലമുന്നണിയായ യു.ഡി.എഫ്.തകര്‍ന്നുവെന്നും യാത്ര അവസാനിക്കുമ്പോള്‍ പിണറായിയുടെ ഭരണം അറബിക്കടലിലൊഴുകുമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാപ്രസിഡന്‍റ് എന്‍.ഹരി നേതൃത്വം നല്‍കി. വ്യാഴാഴ്ച ഉച്ച മുതല്‍ പ്രവര്‍ത്തകര്‍ ഏറ്റുമാനൂരിലേയ്ക്ക് ഒഴുകുകയായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധമണ്ഡലങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അണികള്‍ കൊടികളും പ്ലാക്കാര്‍ഡുകളുമായി സ്വീകരണത്തിന് ഒരുങ്ങിനിന്നു. വാദ്യമേളങ്ങളുടെ അകമ്പടയില്‍ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ കുമ്മനം രാജശേഖരന്‍  എത്തിയതോടെ ക്ഷേത്രപരിസരം കാവിക്കടലായി.



വൈകുന്നേരം 4 മണിയോടെയാണ് ആയിരങ്ങള്‍  അണിനിരന്ന പദയാത്ര ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും പുറപ്പെട്ടത്. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലെത്തി എം.സി .റോഡില്‍ പ്രവേശിച്ചാണ് കോട്ടയത്തേയ്ക്ക് തിരിച്ചത്. സ്ത്രികളും കുട്ടികളുമടക്കമുള്ള പ്രവര്‍ത്തകര്‍ ആവേശത്തോടെ ജാഥയില്‍ അണിചേര്‍ന്നു. രാജസ്ഥാന്‍ തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിന്‍ നിന്നുള്ള പ്രവര്‍ത്തകര്‍ യാത്രയിലെ പ്രധാന ആകര്‍ഷണമായി. കനത്ത പോലീസ് സുരക്ഷയിലാണ് സമ്മേളനം നടന്നതും ജാഥ നീങ്ങിയതും.  ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച പ്രവര്‍ത്തകര്‍ യാത്ര കടന്നുപോകുന്ന ഭാഗങ്ങളിലെ മാലിന്യങ്ങള്‍ അപ്പോള്‍ തന്നെ നീക്കംചെയ്തുകൊണ്ടിരുന്നു.



Share this News Now:
  • Google+
Like(s): 65