Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

12 October, 2017 01:00:30 PM


ഹർത്താൽ എന്തിന്? ചെന്നിത്തല നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ഹൈകോടതി



കൊച്ചി: ഹർത്താലിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒക്ടോബര്‍ 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹർത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

യുഡിഎഫ് ഹർത്താലിനെതിരേ കോട്ടയം സ്വദേശിയായ സോജൻ എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ജനങ്ങൾക്ക് ഹർത്താലുകളെ ഭയമുണ്ട്. അവർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരുകളുടെ ബാധ്യതയാണ്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണം. 

ഹർത്താലിനെതിരായ സുപ്രീംകോടതി നിർദ്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് 16ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.



Share this News Now:
  • Google+
Like(s): 46