Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 07:29:07 PM


വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​ക്കാ​ര്‍​ഡ് പോ​ളിം​ഗ്; 71.99%, വോ​ട്ടെ​ണ്ണ​ല്‍ 15 ന്

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​ക്കാ​ര്‍​ഡ് പോ​ളിം​ഗ്. മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ടെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​ത്. രാ​ത്രി​യോ​ടെ ല​ഭ്യ​മാ​യ ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം 71.99 ശ​ത​മാ​ന​മാ​ണ് വേ​ങ്ങ​ര​യി​ലെ പോ​ളിം​ഗ്. മ​ണ്ഡ​ലം നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷം ന​ട​ന്ന നി​യ​മ​സ​ഭാ, ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ള്‍ കൂ​ടി​യ പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 70.77 ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.

2011 ല്‍ ​മ​ല​പ്പു​റം, കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ല​ങ്ങ​ള്‍ വി​ഭ​ജി​ച്ച് നി​ല​വി​ല്‍ വ​ന്ന വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന പ്ര​ഥ​മ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 68.9 ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം. ഇ​ക്ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റം പാ​ര്‍​ല​മെ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​പ​രി​ധി​യി​ല്‍ 67.76 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വി​പാ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു വേ​ങ്ങ​ര​യി​ലേ​ത്. സ​മാ​ധാ​ന പ​ര​മാ​യാ​ണ് വേ​ങ്ങ​ര​യി​ല്‍ പോ​ളിം​ഗ് സ​മാ​പി​ച്ച​ത്. വോ​ട്ടെ​ണ്ണ​ല്‍ 15 നു ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ല്‍ ന​ട​ക്കും. 

മി​ക​ച്ച പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി​ക​ൾ. മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​ബ​ഷീ​റി​ന് മാ​ത്ര​മാ​ണ് വേ​ങ്ങ​ര​യി​ൽ വോ​ട്ടു​ള്ള​ത്. അ​ദ്ദേ​ഹം രാ​വി​ലെ ത​ന്നെ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തി​ക​ഞ്ഞ ശു​ഭ പ്ര​തീ​ക്ഷ​യാ​ണ് ഉ​ള്ള​തെ​ന്നും വേ​ങ്ങ​ര​യി​ൽ എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

അ​തേ​സ​മ​യം പോ​ളിം​ഗ് തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത് യു​ഡി​എ​ഫ് ക്യാ​ന്പി​നെ ആ​ശ​ങ്ക​പ്പെ​ടു​ത്തി. വേ​ങ്ങ​ര ല​ക്ഷ്യം വ​ച്ചു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.​ഹ​സ​നും പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ്ര​തി​ക​രി​ച്ചു.



Share this News Now:
  • Google+
Like(s): 35