11 October, 2017 05:16:12 PM


കണ്ണൂര്‍ പാനൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്കണ്ണൂര്‍: പാനൂര്‍ പത്തായക്കുന്നില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ 12.30 ഓടെയാണ് പത്തായക്കുന്നിലെ പാട്യം പഞ്ചായത്ത് ബി ജെ പി ഓഫീസിന് നേരെ ബോംബേറുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ ചുമരും ജനലും തകര്‍ന്നു. ചുമരിന് വിള്ളലുണ്ടായി. ജനലിന്റെ വാതിലുകള്‍ തകര്‍ന്ന് തെറിച്ചു വീണു. മേല്‍ക്കൂര ഷീറ്റിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സമീപത്ത് രണ്ട് ബോംബ് സ്‌ഫോടനം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചുShare this News Now:
  • Google+
Like(s): 227