Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 05:05:56 PM


അമിത് ഷായുടെ മകനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം - യശ്വന്ത് സിന്‍ഹ



പാറ്റ്ന: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. വിവിധ മന്ത്രാലയങ്ങള്‍ ആരോപണവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ജയ് ഷായ്ക്ക് കേന്ദ്ര ഉൗര്‍ജമന്ത്രാലയം വായ്പ അനുവദിച്ചതും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ജയ് ഷായെ ന്യായീകരിച്ച് സംസാരിക്കുന്നതും തെറ്റായ ചിലകാര്യങ്ങള്‍ നടന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.

അഴിമതിക്കെതിരെ സംസാരിക്കാന്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ധാര്‍മികത നഷ്ടമായെന്നും യശ്വന്ത് സിന്‍ഹ പട്നയില്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെ തകര്‍ച്ചയ്ക്ക് മോദി സര്‍ക്കാരിനും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ യശ്വന്ത് സിന്‍ഹ നേരത്തെ ഉന്നയിച്ചിരുന്നു



Share this News Now:
  • Google+
Like(s): 32