Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 04:50:25 PM


ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവി വിഷയമല്ല; സിഡിയും ദൃശ്യങ്ങളും ഉണ്ടെന്ന് സരിത



തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ ഇനി തനിക്ക് വിഷയമല്ലെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍. സിഡിയും ദൃശ്യങ്ങളും ഉണ്ടെന്നും നിലവില്‍ പുറത്തു വന്നിട്ടുള്ള കത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടുമെന്നും സരിത പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ടെനിയും ബിജുവും അകത്ത് കിടക്കുമ്പോള്‍ മറ്റുള്ളവര്‍ പുറത്ത് വിരാചിക്കുന്നത് ശരിയല്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സരിത പറഞ്ഞു. എന്റെ ഇമേജ് വളരെ മോശമാണ്. അതുകൊണ്ട് ഞാന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. എങ്കിലും പ്രതീക്ഷയുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ടെന്ന് ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു



Share this News Now:
  • Google+
Like(s): 45