11 October, 2017 04:42:31 PM


ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 0.5% കുറയുമെന്ന് ഐഎംഎഫ്



ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കു നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിൽ നിന്നു 0.5% കുറയുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വർഷം 6.7% വളർച്ചയാണു പ്രതീക്ഷ. കറൻസി റദ്ദാക്കിയതും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതുമാണു കാരണമായി െഎഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ 7.2% വളർച്ചനിരക്കു നേടുമെന്നായിരുന്നു മുൻവിലയിരുത്തൽ.

അതേസമയം, ചൈനയുടെ സാമ്പത്തിക വളർച്ചനിരക്കു 0.1% വർധിച്ച് 6.8 ശതമാനത്തിലെത്തുമെന്നും എഎംഎഫ് പ്രവചിക്കുന്നു. ഇതോടെ വളർച്ചനിരക്കിൽ ചൈന ഇന്ത്യയെ മറികടക്കും. 2018ൽ ഇന്ത്യയുടെ വളർച്ചനിരക്ക് 7.4 ശതമാനമാകും. മുൻ വിലയിരുത്തലുകളെക്കാൾ 0.3% കുറവാണിത്. 2018 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നില ഇന്ത്യ വീണ്ടെടുക്കും. അന്നു ചൈനയുടെ വളർച്ച 6.5% ആയിരിക്കുമെന്നും ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്‌ലുക് റിപ്പോർട്ടിൽ പറയുന്നു



Share this News Now:
  • Google+
Like(s): 78