Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 03:26:08 PM


തനിക്കെതിരായ കേസ് എന്തിനെന്ന് അറിയില്ല - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍



തിരുവനന്തപുരം : സോളാറില്‍ തനിക്കെതിരായ കേസ് എന്തിനെന്ന് അറിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ സന്തോഷിക്കുന്നത് ടി.പി കേസ് പ്രതികളും അവര്‍ക്ക് ഒപ്പമുള്ളവരുമാണെന്നും പ്രതികാരം ചെയ്യുമെന്ന് ടി.പി കേസ് പ്രതികള്‍ അന്നു തന്നെ പറഞ്ഞിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുഴത്തിവയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും റിപ്പോര്‍ട്ട് രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് എന്തിനാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഇന്നത്തെ ദിവസം ഇത് പുറത്തു വിട്ടത് രാഷ്ട്രീയ ദുരുദ്യേശത്തോടെയാണെന്നു തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു



Share this News Now:
  • Google+
Like(s): 38