Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 12:12:09 PM


സരിതയുമായി കിടക്ക പങ്കിട്ടവരും കുടുങ്ങും; ലിസ്റ്റിൽ ഉമ്മന്‍ ചാണ്ടിയും ജോസ് കെ.മാണിയും



തിരുവനന്തപുരം: സോളാര്‍ കേസില്‍ വഴിവിട്ട് സഹായിച്ച മുന്‍ യു.ഡി.എഫ് മന്ത്രിസഭയിലെ ഉന്നതര്‍ സരിത നല്‍കിയ പീഡനക്കേസിലും പ്രതികളാകും. ടീം സോളാര്‍ കമ്പനിക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് പറയപ്പെടുന്നവര്‍ക്കെതിരെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം എന്നി വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്.


തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത ജൂലൈ 19ന് എഴുതിയത് 2014 ഏപ്രില്‍ മൂന്നിന് പുറത്തുവന്നിരുന്നു. പെരുമ്പാവൂര്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് സരിത കത്ത് എഴുതിയത്. 27 പേജുള്ള കത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, ടൂറിസം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ജോസ് കെ.മാണി എം.പി, കെ.പത്മകുമാര്‍ ഐ.ജി തുടങ്ങി പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.


ഇവര്‍ക്കെതിരെ സരിത മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ജിക്കുമോന്‍ ജേക്കബ്, രമേശ് ചെന്നിത്തലയുടെ പി.എ പ്രതീഷ് ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകൂടി സരിത കത്തില്‍ സൂചിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തി നല്‍കാം എന്നു വാഗ്ദാനം ചെയ്തായിരുന്നു പീഡനം. 


കൈക്കൂലിയായി പണം കൈപ്പറ്റുന്നതു പോലെ തന്നെ സരിതയില്‍ നിന്നും ലൈംഗിക സംതൃപ്തി നേടിയതും കൈക്കൂലിയായി കണ്ട് കേസെടുക്കാമെന്ന് സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സരിത ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.



Share this News Now:
  • Google+
Like(s): 141