Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

11 October, 2017 11:00:57 AM


17 കാരികള്‍ക്കു പീഡനം; മൂന്നു യുവാക്കള്‍ അറസ്റ്റില്‍കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച മൂന്നു വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവരും തമിഴ്‌നാടിലെ വിവിധ ഭാഗങ്ങളിലാണ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. 17കാരിയെ പ്രണയം നടിച്ച് മധുരയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുളിയന്‍മല സ്‌കൂള്‍മേട് ഹരിജന്‍കോളനി സ്വദേശി സുരേഷ്(അജി-28)നെ കഴിഞ്ഞ എട്ടിനാണ് പോലീസ് പിടികൂടിയത്.


ഏലത്തോട്ടത്തിലെ തൊഴിലാളിയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ ബന്ധുവാണ് പ്രതി. തോട്ടത്തിലെ ജോലിക്കിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. സെപ്റ്റംബര്‍ 11 ന് പെണ്‍കുട്ടിയുമായി സുരേഷ് മധുരയിലെത്തി. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഇവിടുത്തെ വാടക വീട്ടില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് തിരുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യാനും ശ്രമം നടത്തി. പിന്നീട് പെണ്‍കുട്ടിയുമായി കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു.


പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ െസെബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും കോയമ്പത്തൂരില്‍ നിന്നു പിടികൂടുകയായിരുന്നു. ഇരുവരെയും െവെദ്യ പരിശോധനയ്ക്ക് വിധേയരാക്കി. സുരേഷിന്റെ ഭാര്യ നാലു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തതിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഇയാളുടെ നാലു വയസുള്ള മകള്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരം സുരേഷിനെതിരെ കേസെടുത്തു.


കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. പതിനാറുകാരിയെ പ്രണയം നടിച്ച് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അണക്കര പാമ്പുപാറ മംഗളാദേവി ഇലവുങ്കല്‍ മുത്തു(25) വിനെ കഴിഞ്ഞ 29 നാണ് അറസ്റ്റ് ചെയ്തത്. ഏലത്തോട്ടത്തില്‍ ജോലിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്.


തമിഴ്‌നാട്ടിലെ പലയിടങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. മാതാവ് മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ മുത്തശിക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പിതാവിന്റെ പരാതിയില്‍ കഴിഞ്ഞ 29 ന് മംഗളാദേവിയില്‍ നിന്നു മുത്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതി റിമാന്‍ഡിലാണ്. 17കാരിയെ പ്രണയം നടിച്ച് തമിഴ്‌നാട് ചിന്നമന്നൂരെ കോഴിഫാമിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പുറ്റടി ഐ.എം.എസ് കോളനി സ്വദേശി മുത്തുകുമാറി(25) നെ കഴിഞ്ഞ 26 നാണ് പിടികൂടിയത്.


പുളിയന്‍മലയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ 23 നാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ചിന്നമന്നൂരിലേക്കു പോയത്. പിന്നീട് പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുവീട്ടിലേക്കു മാറ്റിയെങ്കിലും പോലീസ് സംഘം ഇവിടെ നിന്നു പിടികൂടുകയായിരുന്നു. െവെദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. ഇയാള്‍ക്കെതിരെയും തട്ടിക്കൊണ്ടു പോകല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്Share this News Now:
  • Google+
Like(s): 259