11 October, 2017 10:25:36 AM


സാമൂഹ്യ പ്രവർത്തകയെ കൊലപ്പെടുത്തി മാറിടം അറുത്തെടുത്തു; യുവാവ് അറസ്റ്റില്‍



അടിമാലി: സാമൂഹ്യപ്രവർത്തക സെലീനയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. അടിമാലിയിൽ ഫോട്ടോ സ്റ്റാറ്റ് സ്ഥാപനം നടത്തുന്ന തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) നെ ഇന്നു പുലർച്ചെ വീടുവളഞ്ഞാണ് പിടികൂടിയത്. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പ്രതി​ പോലീസിനോട് പറഞ്ഞിട്ടുണ്ട്.


കഴുത്തിൽ രണ്ടു പ്രാവശ്യം കത്തി കൊണ്ടു കുത്തി. ഇടതു മാറിടം അറുത്ത് കൊണ്ടുപോയതായും പ്രതി സമ്മതിച്ചു. സി.ഐ: പി.കെ. സാബു, എ.എസ്.ഐമാരായ സി.ആർ. സന്തോഷ്, അബ്ദുൾ ഖനി, എസ്.ഡി.പി.ഒമാരായ എം.എം. ഷാജു, പി.ടി. ഷാജി, ഹരികൃഷ്ണൽ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ മൂന്നു മണിയോടെ പ്രതിയെ പിടികൂടി. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, മുന്നാർ ഡിവൈ.എസ്.പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു, എസ്.ഐ: സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ സംഘവും രാത്രിയിൽ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.


ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായിരുന്ന പതിനാലാം െമെല്‍ ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യയായ സെലീന (41) യുടെ മൃതദേഹം ഇന്നലെ രാത്രി എട്ടരയോടെ വീടിന്റെ പിന്‍ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. മത്സ്യവ്യാപാരിയായ ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പതിവില്ലാതെ വീട് പൂട്ടിയിരുന്നു. ലൈറ്റുകള്‍ തെളിച്ചതുമില്ല. അതിനാലാണു വീടിന്റെ പിന്‍ഭാഗത്ത് നോക്കിയതെന്നും മൊഴി നല്‍കി. സിയാദിന്റെ നിലവിളി കേട്ട് സമീപത്തുള്ള സ്‌െപെസസ് സ്ഥാപനത്തില്‍ നിന്ന് അടക്കമുള്ളവര്‍ ഓടിയെത്തുകയായിരുന്നു.


നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു നെഞ്ച് വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ വീടുവാങ്ങി കുടുംബസമേതം പതിനാലാം മൈലിലാണു താമസിക്കുന്നത്. കൊല്ലം സ്വദേശിയായ അബ്ദുള്‍ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാള്‍ അടുത്തിടെയായി മത്സ്യവ്യാപാരത്തിലേക്കു മാറിയിരുന്നു. എല്‍.എല്‍.ബി. ബിരുദം നേടിയ സെലീന പബ്ലിക് സോഷ്യല്‍ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു



Share this News Now:
  • Google+
Like(s): 78