10 October, 2017 12:47:02 PM


രൂപവും ഭാവവും മാറിയത് ഏറ്റുമാനൂർ നഗരസഭ അറിഞ്ഞില്ല!




കോട്ടയം: ചിലയാളുകള്‍ മുതിര്‍ന്നാലും കുട്ടിത്തം മാറാതെ നോക്കും! ഇത് പൂർണ്ണമായും പാലിക്കുകയാണ് രണ്ട് വർഷം മുമ്പ് മുനിസിപ്പാലിറ്റിയായി പ്രമോഷൻ ലഭിച്ച ഏറ്റുമാനൂർ.

യു ഡി എഫ് സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് സംസ്ഥാനത്ത് നഗരസഭയായി ഉയർത്തപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് ഏറ്റുമാനൂര്‍. ഗ്രാമ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായിട്ടു വർഷം രണ്ട് കഴിഞ്ഞു! എന്നാലും ഗ്രാമപഞ്ചായത്ത് എന്നറിയാനാണ് ആഗ്രഹമെന്നു തോന്നുന്നു.

ഫ്രണ്ട് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നാട്ടുകാരുടെ സൗകര്യാർത്ഥം സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നത് 'ഈ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ' എന്നാണ്. ബോർഡ് വായിക്കുന്ന പലരും ചോദിക്കുന്നത് നഗരസഭയായിട്ടും സേവനങ്ങൾ ഗ്രാമപഞ്ചായത്തിന്റേത് തന്നെയാണോ എന്നതാണ്.

നഗരസഭയായിട്ടും ഗ്രാമ പഞ്ചായത്തിന്റെ ഭാവത്തിൽ തന്നെയായിരുന്നു മാസങ്ങളോളം പ്രവർത്തനം. ജീവനക്കാരും ഗ്രാമ പഞ്ചായത്തിന്റേത് തന്നെ ആയിരുന്നു. മാസങ്ങളോളം നികുതി പിരിച്ചിരുന്നതും ഗ്രാമ പഞ്ചായത്തിന്റെതിന് സമാനമായി. പിന്നീട് ഇതെല്ലാം മാറി എല്ലാ തരത്തിലും നഗരസഭയുടെ പ്രവർത്തനത്തിലേക്ക് കടന്നിട്ടും ബോർഡ് മാറ്റി സ്ഥാപിക്കുവാൻ അധികൃതർ മറന്നു.




Share this News Now:
  • Google+
Like(s): 203