Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

10 October, 2017 11:08:04 AM


പശുവിനെ മോഷ്ടിച്ച് അറുത്തുവിറ്റു: കയറും ചാണകവും വെച്ച് മോഷ്ടാവിനെ പിടികൂടി പോലീസ്

കണ്ണൂര്‍: പശുവിനെ മോഷ്ടിച്ച് അതിവിദഗ്ധമായി അറുത്തുവിറ്റയാളെ പോലീസ് കുടുക്കിയത് കയര്‍ കഷ്ണവും, ചാണകവും വെച്ച്. പശുവിന്റെ കയറിന്റെ ഒരു കഷ്ണവും, ചാണകവും തൊണ്ടിമുതലാക്കിയാണ് പശുവിനെ മോഷ്ടിച്ചയാളെ കുടുക്കിയത്. കണ്ണൂരിലാണ് സംഭവം നടന്നത്.

ഇടക്കേപ്പുറം പടിഞ്ഞാറെ മുണ്ടവളപ്പില്‍ വത്സന്റെ നാലുവയസുള്ള കറുത്ത പശുവാണ് കഴിഞ്ഞ വ്യാഴാഴ്ച മോഷണം പോയത്. പറമ്പില്‍ കെട്ടിയ പശുവിനെ കാണാതാകുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തി. പശുവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് പോലീസ് അടുത്തുള്ള പാടത്ത് വരെ കാലടികള്‍ കണ്ടെത്തി. ആ വയലിനു ശേഷം കാലടികള്‍ അപ്രത്യക്ഷമായതോടെ പശുവിനെ അറുത്തുകാണുമെന്ന് പോലീസിന് സംശയം ഉയര്‍ന്നു.

പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ വളപട്ടണത്തുള്ള തുകല്‍ ഫാക്ടറിയില്‍ നിന്ന് കറുത്ത തുകല്‍ ലഭിച്ചു. എന്നാല്‍ അവിടെ അടുത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അറവുശാലകളിലും അന്വേഷിച്ചുവെങ്കിലും ഈ തുകലിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീടാണ് പശുവിനെ ആവശ്യപ്പെട്ട് ഒരു സംഘം കറങ്ങിയതായി പോലീസിന് നിര്‍ണായകണായ വിവരം ലഭിച്ചത്.

പിന്ന ാലെ സമീപപ്രദേശത്ത് നിന്ന് മണല്‍വാരന്‍ ഉപയോഗിക്കുന്ന ചീനകള്‍ കൂട്ടിയിട്ടതിന്റെ മറവില്‍ അറവ് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. അവിടെ നിന്ന് കിട്ടിയ കയറിന്റെ കഷ്ണം തന്റെ പശുവിന്റേതാണെന്ന് ഉടമ തിരിച്ചറിഞ്ഞു. സമീപത്തു നിന്ന് ചാണകവും കണ്ടെത്തി സ്ഥിരീകരിക്കുകയായിരുന്നു. അവിടെ അറവു നടത്തുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പശുവിനെ വിറ്റയാളെക്കുറിച്ച് മൊഴി കിട്ടിയത്. തുടര്‍ന്ന് മടക്കര സ്വദേശിയായ കൊവമ്മല്‍ ഹൗസില്‍ ആഷിക്(21) നെ പോലീസ് വലയിലാക്കി. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി പശുവിനെ മോഷ്ടിച്ചയാള്‍ വയലിലൂടെ പരസ്യമായാണ് പശുവിനെ കൊണ്ടുപോയത്



Share this News Now:
  • Google+
Like(s): 22