Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

09 October, 2017 08:36:40 PM


വരുമാന വാര്‍ത്ത: 'ദ വയര്‍' നെതിരെ അമിത്ഷായുടെ മകന്‍റെ മാനനഷ്ടക്കേസ്



ദില്ലി: ഒറ്റ വര്‍ഷം കൊണ്ട് വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന ഉണ്ടായെന്ന വാര്‍ത്ത നല്‍കിയതിനെതിരെ 'ദ വയര്‍' ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷായുടെ മകന്‍ ജയ് ഷാ പരാതി നല്‍കി. 100 കോടി രൂപ ആവശ്യപ്പെട്ടാണ് ക്രിമിനല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വാര്‍ത്ത തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും, അപവാദവും, ബാലിശവും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.


വാര്‍ത്തയുടെ ലേഖകന്‍ രോഹിനി സിങ്, സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്യ, എം.കെ വേണു, മാനേജിങ് എഡിറ്റര്‍ മനോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമീള ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം അമിത്ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നാണ് 'ദ വയര്‍' വാര്‍ത്ത പുറത്തുവിട്ടത്.



Share this News Now:
  • Google+
Like(s): 46