Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

09 October, 2017 08:35:39 PM


മന്ത്രിയുടെ അനുജന്‍റെ മരണത്തിൽ ദുരൂഹത; കാണാതായത് അടിമാലി ഹോട്ടലില്‍ നിന്ന്അടിമാലി: തലയ്ക്കു പരുക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ, മന്ത്രി എം.എം. മണിയുടെ ഇളയ സഹോദരന്‍ എം.എം. സനകന്റെ (56) അസ്വാഭാവിക മരണത്തിന് വെള്ളത്തൂവല്‍ പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. സംഭവത്തിലെ ദൂരൂഹത വിശദമായി അന്വേഷിക്കുമെന്ന് എസ്.ഐ: എസ്. ശിവലാല്‍ പറഞ്ഞു.


കഴിഞ്ഞ വെള്ളിയാഴ്ച ഭാര്യയ്‌ക്കൊപ്പം കുഞ്ചിത്തണ്ണിയിലേക്കു വരുന്നതിനിടെ ഭക്ഷണം കഴിക്കാനായി അടിമാലിയിലെ ഹോട്ടലില്‍ കയറി. അവിടെ നിന്നു കാണാതായ സനകനെ പിറ്റേന്ന് ഉച്ചയോടെ വെള്ളത്തൂവലിനു സമീപം കുത്തുപാറയില്‍ അവശനിലയിലാണു കണ്ടെത്തിയത്. വിവരം പോലീസില്‍ അറിയിച്ചതിനുശേഷം നാട്ടുകാര്‍ ചേര്‍ന്ന് വെള്ളത്തൂവലില്‍ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.


തലയ്ക്കുള്ളില്‍ സാരമായ പരുക്കുണ്ടെന്നു കണ്ടെത്തിയതോടെ ശനിയാഴ്ച രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലയ്ക്കുള്ളിലെ രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അടിമാലിയില്‍ കാണാതായ അനുജനെ കുത്തുപാറയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.


കുടുംബസമേതം കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകന്‍ താമസിച്ചിരുന്നത്. ഒരു മാസം മുന്‍പ് തല്‍ക്കാലത്തേക്ക് അടിമാലിക്കു സമീപം പത്താം മൈലിലേക്ക് മാറുകയായിരുന്നു.പോസ്റ്റ്‌േമാര്‍ട്ടത്തിനു ശേഷം ഇന്നലെ െവെകിട്ട് നാട്ടിലെത്തിച്ച മൃതദേഹം സഹോദരന്‍ എം.എം. ലംബോദരന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തറവാട്ടുവളപ്പിലാണു സംസ്‌കരിച്ചത്. അതേസമയം സനകന്‍ ഏറെ നാളായി വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് അന്വേഷണം നടത്തുകയാണ്.Share this News Now:
  • Google+
Like(s): 218