09 October, 2017 01:03:22 PM


കാറിടിച്ച്‌ മധ്യവയസ്കന് പരിക്ക്; ആശുപത്രിയിലെത്തിച്ച കാറുകാര്‍ മുങ്ങി



കാഞ്ഞങ്ങാട്: കാറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റയാളെ ഇടിച്ച കാറിലുള്ളവര്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച്‌ പോക്കറ്റില്‍ 500 രൂപയും വെച്ചുകൊടുത്തശേഷം മുങ്ങി. കോളിച്ചാല്‍ സ്വദേശിയും മരപ്പണിക്കാരനുമായ രാമനാചാരിയുടെ മകന്‍ മോഹനനാണ്(51) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നോര്‍ത്ത് കോട്ടച്ചേരിയില്‍ റോഡ് മുറിച്ച്‌ കടക്കുമ്പോഴാണ് മോഹനനെ കാര്‍ തട്ടിയത്. പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് ഉടന്‍ കാറിലുള്ളവര്‍ സ്ഥലം വിടുകയായിരുന്നു. കെ.എ 02 എംഎച്ച്‌ 4256 നമ്പര്‍ കാറാണിടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 67