09 October, 2017 12:06:19 PM


എം.ജി വാഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.വി.സി ഹാരിസ് അന്തരിച്ചു



കോട്ടയം (9/10/17): മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ചലച്ചിത്ര - സാഹിത്യ നിരൂപകനും ചലച്ചിത്ര സംവിധായകനുമായ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നിരൂപകൻ, നാടകപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. 


മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. 1958 ജൂലൈ 29ന് മയ്യഴിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ചററായി ജോലിചെയ്തിരുന്നു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായി. നിലവില്‍ ഏറ്റുമാനൂരിലായിരുന്നു താമസം. 



Share this News Now:
  • Google+
Like(s): 154