09 October, 2017 08:36:19 AM


മന്ത്രി എം എം മണിയുടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം (9/10/17) : മന്ത്രി എം എം മണിയുടെ സഹോദരൻ ഉടുമ്പൻചോല പോത്തൻകാട് മുണ്ടയ്ക്കൽ സനകൻ (56) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ഇടുക്കി വെള്ളത്തൂവലിന് സമീപം കുഴഞ്ഞു വീണ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ മരണത്തിന് കീഴടങ്ങി.



Share this News Now:
  • Google+
Like(s): 228