Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

09 October, 2017 08:11:45 AM


രാഷ്ട്രീയ ജാഥ വേണ്ടെന്ന അഭിപ്രായം മാറ്റി; ഇടതുമുന്നണിയുടെ കേരളയാത്ര ഉടൻ

തിരുവനന്തപുരം: ഇനി രാഷ്ട്രീയ ജാഥ വേണ്ടെന്ന അഭിപ്രായം മാറ്റിവച്ച് ഇടതുമുന്നണി കേരളയാത്രയ്ക്ക് ഒരുങ്ങുന്നു. ബിജെപി ആരംഭിക്കുകയും യുഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പിൻവാങ്ങി നിൽക്കാനാവില്ലെന്നു സിപിഎം–സിപിഐ നേതൃത്വം കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ ധാരണയിലെത്തി. 12നു ചേരുന്ന ഇടതുമുന്നണി നേതൃയോഗം ജാഥയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി തീരുമാനിക്കും.

പുന്നപ്ര–വയലാർ വാരാചരണം ഇതിനിടയിൽ നടക്കുന്നതു മാത്രമാണ് ജാഥയുടെ കാര്യത്തിൽ സന്ദേഹം അവശേഷിപ്പിക്കുന്നത്. സിപിഎം–സിപിഐ സെക്രട്ടറിമാർ ഇതിൽ ഒരുമിച്ചു പങ്കെടുത്തു വരുന്നതാണ് ഇതുവരെയുള്ള ചരിത്രം. ഇക്കുറി 27ന് ആണ് ഇവർ പങ്കെടുക്കേണ്ടത്. 12നു ജാഥ ഔദ്യോഗികമാക്കിയാൽ 20നെങ്കിലും തുടങ്ങണമെന്ന ചിന്തയാണു നേതാക്കൾക്കുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന രണ്ടു മേഖലാ ജാഥകളാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നത്.

പുന്നപ്ര–വയലാർ വാരാചരണത്തിൽ സെക്രട്ടറിമാർ പങ്കെടുക്കുന്ന കീഴ്‌‌വഴക്കം തുടരാൻ തീരുമാനിച്ചാൽ ആ ദിവസം മറ്റേതെങ്കിലും നേതാവിനെ ജാഥയുടെ നേതൃത്വം ഏൽപിക്കും. അതല്ലെങ്കിൽ 27നുശേഷം ജാഥ മതിയെന്നു തീരുമാനിച്ചേക്കും. ബിജെപിയുടെ ജനരക്ഷായാത്ര നേരത്തേ സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ച ഘട്ടത്തിലാണ് എൽഡിഎഫും ജാഥയ്ക്കു തീരുമാനിച്ചത്. എന്നാൽ വേങ്ങര ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അതു റദ്ദാക്കി. ഉപതിരഞ്ഞെടുപ്പു ഫലം വരുന്ന 15നു ശേഷം സിപിഎമ്മിന്റെയും സിപിഐയുടെയും ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കുമെന്നതിനാൽ ഇനി സമ്മേളനങ്ങളെല്ലാം കഴിഞ്ഞു മതി ജാഥയെന്ന ധാരണയും ഇരു പാർട്ടികളിലും രൂപപ്പെട്ടു.

എന്നാൽ ദേശീയ നേതാക്കളെയടക്കം അണിനിരത്തി ബിജെപി പോർമുഖം തുറന്നതോടെ മറുപടി പറയാൻ ജാഥ ഉടൻ വേണമെന്ന അഭിപ്രായം സിപിഐ നേതൃത്വത്തിൽനിന്നുണ്ടായി. എൽഡിഎഫ് സർക്കാരിനെത്തന്നെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കങ്ങളെ ഇടതു നേതൃത്വം വിലയിരുത്തുന്നത്.

കേന്ദ്ര–കേരള സർക്കാരുകൾക്കെതിരെയുള്ള വൻ പ്രചാരണ പരിപാടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യുഡിഎഫും ആസൂത്രണം ചെയ്യുന്നത്. ഇതോടെയാണു പ്രത്യാക്രമണത്തിനു കേരളയാത്ര വേണമെന്ന ചിന്ത എൽഡിഎഫിൽ വീണ്ടും രൂപപ്പെട്ടത്. സിപിഎമ്മിന്റെ ഏരിയ, സിപിഐയുടെ മണ്ഡലം സമ്മേളനങ്ങൾ നവംബർ പകുതിയോടെ ആരംഭിക്കും. അതിനു മുമ്പു പൂർത്തിയാക്കാൻ കഴിയുംവിധമുള്ള ജാഥയ്ക്കാണു സാധ്യത.Share this News Now:
  • Google+
Like(s): 47