08 October, 2017 11:23:06 PM


ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യാ​ക്കി​യ​ത്​ ഒ​രു വി​ദ്വാ​നു​ണ്ടാ​യ അ​തി​മോ​ഹം -വി.എസ്




മലപ്പുറം: മുസ്ലിം ലീ​ഗ് ജ​ന​ങ്ങ​ളു​ടെ​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വേങ്ങരയിലേതെന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​റ്റാ​രെ​യെ​ങ്കി​ലും മ​ത്സ​രി​പ്പി​ക്കാ​മാ​യി​രു​ന്നി​ട്ടും ഒ​രു വി​ദ്വാ​നു​ണ്ടാ​യ അ​തി​മോ​ഹ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് വി.എസ് പ​റ​ഞ്ഞു.


ഇ​ക്കു​റി അ​തി​മോ​ഹം പാ​ഴാ​യി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യെ ലീ​ഗ് നേ​തൃ​ത്വം ദൂ​രെ​യെ​റി​ഞ്ഞു. ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ഷോ​യു​മാ​യി റോ​ഡി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ലീ​ഗി​ന് മ​റ്റൊ​രു സ്ഥാ​നാ​ര്‍​ഥി കൂ​ടി ഇ​വി​ടെ​യു​ണ്ട്. ഒ​റി​ജി​ന​ലി​ന് വേ​ണ്ടി​യാ​ണോ ഡ്യൂ​പ്ലി​ക്കേ​റ്റി​ന് വേ​ണ്ടി​യാ​ണോ ഷോ​യെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും വി.എസ് ആ​വ​ശ്യ​പ്പെ​ട്ടു.


ലീ​ഗും കോ​ണ്‍​ഗ്ര​സും ആ​ര്‍.​എ​സ്.​എ​സും ഒ​ര​മ്മ പെ​റ്റ മ​ക്ക​ളാ​ണ്. പ​ഴ​യ കോ-​ലീ-​ബി സ​ഖ്യ​ത്തിന്‍റെ ഓ​ര്‍​മ​ക​ള്‍ തി​ക​ട്ടി വ​രു​ന്നു​ണ്ട്. തൊ​ട്ട​ടു​ത്ത വ​ള്ളി​ക്കു​ന്നി​ല്‍​പോ​ലും ഇ​വ​ര്‍ തോ​ളോ​ട് തോ​ള്‍ ചേ​ര്‍​ന്നാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് ആ​ര്‍.​എ​സ്.​എ​സ് നേ​താ​ക്ക​ളെ ലീ​ഗ് ഓ​ഫി​സി​ല്‍ വി​ളി​ച്ച്‌​ സ​ല്‍​ക്ക​രി​ച്ചു. ബി.​ജെ.​പി​ക്ക് ഫ​ണ്ട് കൊ​ടു​ത്ത വ​നി​ത നേ​താ​വി​നെ പു​റ​ത്താ​ക്കി​യെ​ന്ന് ലീ​ഗ് പ​റ​ഞ്ഞെ​ങ്കി​ലും അ​വ​രും വോ​ട്ട് പി​ടി​ക്കു​ന്നു​ണ്ടെന്നും വി.എസ് വ്യക്തമാക്കി.


ആ​ര്‍.​എ​സ്.​എ​സു​കാ​ര​നെ​തി​രെ വോ​ട്ട് ചെ​യ്യാ​ന്‍ വ​യ്യാ​ത്ത​തി​നാ​ലാ​ണ് ഉ​പ​രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​ നി​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വ​ഹാ​ബും വി​ട്ടു​നി​ന്ന​ത്. ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ നാ​ള​ത്തെ പൗ​ര​ന്മാ​രെ​ന്ന് പ​റ‍യു​ന്ന​പോ​ലെ ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ നാ​ള​ത്തെ ബി.​ജെ.​പി​ക്കാ​രെ​ന്ന​താ​ണ് അ​വ​സ്ഥ‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൈ​ത്ത​ണ്ട​യി​ല്‍ കാ​വി​ച്ച​ര​ട് കെ​ട്ടു​ന്ന​തെ​ന്നെ​ന്ന് മാ​ത്ര​മേ ഇ​നി അ​റി​യാ​നു​ള്ളൂ​വെ​ന്നും വി.​എ​സ് പ​രി​ഹ​സി​ച്ചു.



Share this News Now:
  • Google+
Like(s): 70