Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

08 October, 2017 11:06:16 PM


മോട്ടോര്‍ വാഹന പണിമുടക്കില്‍ കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ പങ്കെടുക്കില്ല




പാലക്കാട്: ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് അഖിലേന്ത്യ തലത്തില്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹനപണിമുടക്കില്‍ കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ പങ്കെടുക്കില്ലെന്ന് സ്​റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്ര​േട്ടറിയറ്റ് യോഗം അറിയിച്ചു.


മോട്ടോര്‍ വാഹന ഭേദഗതി നിയമം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറി​​​െന്‍റ കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളും മോട്ടോര്‍ വാഹന ഉടമകളും ഒന്നിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഒറ്റപ്പെട്ട രീതിയിലുള്ള പണിമുടക്കിന് എ.ഐ.എം.ടി.സി ആഹ്വാനം ചെയ്തത് അനവസരത്തിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്ര​േട്ടറിയറ്റ് യോഗത്തില്‍ സ്​റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. 



Share this News Now:
  • Google+
Like(s): 211