Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

08 October, 2017 11:24:48 AM


രാഷ്ട്രപതിയുടെ സന്ദര്‍ശനം: പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി ചെന്നിത്തലയുടെ പരാതി




തിരുവനന്തപുരം: രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിന്‍റെ സന്ദര്‍ശനത്തിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി കാട്ടി പ്രതിപക്ഷനേതാവ്  മേശ് ചെന്നിത്തല രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രികൂടിയായ കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുളള പട്ടികയില്‍ ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് പരാതി. 



മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച രാവിലെ പത്തരയോടാണ് രാഷ്ട്രപതി ചേപ്പാട്ടെ എന്‍.ടി.പി.സി. ഹെലിപ്പാഡില്‍ ഹെലിക്കോപ്റ്ററിലെത്തിയത്. സ്ഥലം എം.എല്‍.എകൂടിയായ പ്രതിപക്ഷ നേതാവിനെയും എം.പി. കെ.സി വേണുഗോപാലിനെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഹെലിപ്പാഡില്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയത്. 



അപാകത ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ജനപ്രതിനിധികളെ ആക്ഷേപിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല



Share this News Now:
  • Google+
Like(s): 256