Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

08 October, 2017 11:24:32 AM


ഇന്ത്യൻ വ്യോമസേനയുടെ 85-ാം വാർഷികം ഗാസിയാബാദില്‍ ആഘോഷിച്ചു




ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ 85-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ നടന്ന ആഘോഷ പരിപാടികളിൽ വിവിധ എയർക്രാഫ്റ്റുകൾ പങ്കെടുത്തു. 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ സേനയ്ക്ക് ആശംസകൾ നേർന്നു. വ്യോമസേനയുടെ അർപ്പണ മനോഭാവത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യോമ മേഖലയെ കാത്തു സൂക്ഷിക്കുന്ന കരുത്തിന് ആശംസകൾ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്.



Share this News Now:
  • Google+
Like(s): 40