Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

08 October, 2017 11:09:32 AM


റെയിൽവേ ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് തടയിട്ട് മന്ത്രാലയം



ദില്ലി: റെയിൽവേ ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് തടയിടാൻ റെയിൽവേ മന്ത്രാലയം. ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉടൻ തിരികെ എത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. മുപ്പതിനായിരത്തോളം ജീവനക്കാർ ഇത്തരത്തിൽ ജോലിചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.  

1981ലെ റെയിൽവേ ബോർഡ് പ്രോട്ടോക്കോളിലെ നിർദേശമാണ് അസാധുവാക്കിയത്. റെയിൽവേ ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്പോൾ സ്വീകരിക്കാൻ അതാത് സോണുകളിലെ ജനറൽ മാനേജർമാർ എത്തണമെന്ന നിർദേശവും മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 33