08 October, 2017 09:29:23 AM


ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ മതിൽ ചാടി കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ



ലണ്ടൻ: ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മുപ്പതുവയസുകാരിയായ യുവതിയാണ് പ്രധാന കവാടത്തിലൂടെ ചാടിക്കടക്കാൻ ശ്രമിച്ചത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 71