Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

08 October, 2017 08:28:41 AM


ഉഴവൂര്‍ വിജയന്‍റെ മരണം: കൊലവിളി നടത്തിയ സുള്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കും




തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശിപാര്‍ശ. സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിന്‍റെ മരണത്തിന് തൊട്ടുമുന്‍പ് അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഉന്നയിച്ച്‌ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശിപാര്‍ശ ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. 


വധഭീഷണിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി സുള്‍ഫിക്കര്‍ക്കെതിരേ എഫ്‌ഐആര്‍ തയാറാക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച്‌ ഭീഷണിയില്‍ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിന് പിന്നാലെ ഉഴവൂര്‍ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവില്‍ ഉഴവൂര്‍ വിജയന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Google+
Like(s): 55