Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

08 October, 2017 08:28:27 AM


ഇ പി ജയരാജന്‍റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അധ്യായമെന്ന് കോടിയേരി



തിരുവനന്തപുരം: ഇ പി ജയരാജന്‍റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അധ്യായമെന്ന് സൂചിപ്പിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് കൊടിയേരി ഇത് വ്യക്തമാക്കിയത്. വിജിലൻസ് പ്രതിയാക്കിയോ കുറ്റവിമുക്തനാണോ എന്ന് നോക്കിയല്ല പാര്‍ട്ടി നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു ജയരാജന്‍റെ രാജി. മന്ത്രിസഭ പുന:സംഘടന സിപിഎമ്മിന്‍റെ അജണ്ടയിലില്ലെന്നും കോടിയേരി വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുകയാണ്, കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 191