Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

08 October, 2017 05:52:48 AM


രാഷ്​ട്രപതി രാം​നാ​ഥ് കോ​വി​ന്ദ് ആദ്യമായി ഇന്ന്​ കേരളത്തിൽ



തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​രു​ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. കൊ​ല്ല​ത്ത് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ്​ അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ഫോ​ഴ്‌​സ് ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍ വി​മാ​ന​മി​റ​ങ്ങു​ന്ന രാ​ഷ്​​ട്ര​പ​തി​യെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ക്കും.


രാ​ഷ്​​ട്ര​പ​തി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന് സൈ​ന്യം ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍കും. ഗ​വ​ര്‍ണ​ർ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത്, സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍, സേ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്തെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്​​ട്ര​പ​തി​യെ സ്വീ​ക​രി​ക്കും. 


തു​ട​ര്‍ന്ന് ഹെ​ലി​കോ​പ്​​ട​റി​ല്‍ കാ​യം​കു​ളം എ​ൻ.​ടി.​പി.​സി ഹെ​ലി​പ്പാ​ഡി​ലെ​ത്തി അ​വി​ടെ​നി​ന്ന് റോ​ഡ് മാ​ര്‍ഗം മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ​ത്തും. 11ന്​ ​അ​വി​ടെ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച​ശേ​ഷം കാ​യം​കു​ളം എ​ന്‍.​ടി.​പി.​സി ഹെ​ലി​പ്പാ​ഡി​ല്‍നി​ന്ന് ഹെ​ലി​കോ​പ്​​ട​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും. ഉ​ച്ച​ക്ക് അ​ദ്ദേ​ഹം എ​യ​ര്‍ഫോ​ഴ്‌​സ് ടെ​ക്‌​നി​ക്ക​ല്‍ ഏ​രി​യ​യി​ല്‍നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് മ​ട​ങ്ങും



Share this News Now:
  • Google+
Like(s): 38