07 October, 2017 03:09:49 PM


ഹാദിയയുടെ പിതാവ് അശോകൻ സുപ്രീം കോടതിയെ സമീപിച്ചു



കോട്ടയം: മതംമാറി വിവാഹിതയായ ഹാദിയ (അഖില)യുടെ പിതാവ് അശോകൻ സുപ്രീം കോടതിയെ സമീപിച്ചു. എൻഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഹാദിയയുടെ പിതാവ് ആവശ്യപ്പെട്ടു.

കേസിൽ എൻഐഎ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനു പിന്നാലെയാണ് ഹാദിയയുടെ പിതാവ് കോടതിയെ സമീപിച്ചത്. എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കേസിൽ ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തിയിരുന്നുവെന്നും എൻഐഎ അന്വേഷണം ആവശ്യമായിരുന്നുവെങ്കിൽ കോടതിയെ അറിയിക്കുമായിരുന്നുവെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കേയാണ് എൻഐഎ അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ഹാദിയയുടെ പതാവ് ആവശ്യപ്പെട്ടത്. ലൗ ജിഹാദ് പോലെ തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങൾ കേസിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. 



Share this News Now:
  • Google+
Like(s): 56