Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

07 October, 2017 08:57:19 AM


സണ്ണി ലിയോണിന്‍റെ ആരാധകരെ അമിത് ഷായുടെ ആരാധകരാക്കിയ തന്ത്രം പൊളിഞ്ഞു



കൊച്ചി: കുമ്മനം രാജശേഖരന്‍റെ ജനരക്ഷായാത്ര സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും പ്രധാന ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. ട്രോളുകളുടേയും ബിജെപി നേതാക്കന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന തമാശകളുടേയും പൊടിപൂരത്തിനിടെ ബിജെപിയുടെ സൈബര്‍ അണികളുടെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഹിന്ദി ന്യൂസ് ചാനല്‍ എബിപി.  



കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തെ ജനരക്ഷാ റാലിയെ അഭിസംബോധന ചെയ്യാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയപ്പോള്‍ കൂടിയവരായി ചിത്രീകരിച്ച ബിജെപിയുടെ തന്ത്രമാണ് എബിപി പൊളിച്ചടുക്കിയത്. ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ എത്തിയ അമിത്ഷാ താമസിയാതെ മടങ്ങുകയും ചെയ്തിരുന്നു. ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് ഷാ പെട്ടെന്ന് മടങ്ങിയതെന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടുകള്‍ നല്‍കി.



Share this News Now:
  • Google+
Like(s): 295