Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

07 October, 2017 08:42:30 AM


യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ തീപിടിത്തം; ഒഴിവായത് വൻദുരന്തം

കോയമ്പത്തൂർ: യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്കു തീപിടിച്ചു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കാൻ കഴിഞ്ഞതിലൂടെ വൻ ദുരന്തം ഒഴിവായി. പുലർച്ചെ നാലുമണിക്ക് കോയമ്പത്തൂരിനും വാളയാറിനും മധ്യേ ആയിരുന്നു സംഭവം. ബി 1 , ബി 2 കോച്ചുകളുടെ അടിയിലാണ് തീ പിടിച്ചത്. പുക ശ്വസിച്ച യാത്രക്കാർ ഉടൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര തുടങ്ങിയത്



Share this News Now:
  • Google+
Like(s): 92