07 October, 2017 08:36:31 AM


കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറക്കിയതില്‍ പ്രതിഷേധം



കൊച്ചി: കരിപ്പൂരിൽ ഇറങ്ങേണ്ട ഒമാൻ എയർവെയ്സ് വിമാനം നെടുമ്പാശേരിയിൽ ഇറക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് ഇന്ന് പുലർച്ചയ്ക്ക് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. 120 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 

പൈലറ്റിന്‍റെ ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരെ കരിപ്പൂരിലേക്ക് തിരികെ എത്തിക്കാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതർ നിലപാടെടുത്തതോടെ വിമാനത്തിൽ നിന്ന് ഇറങ്ങില്ലെന്ന് യാത്രക്കാരും അറിയിച്ചു. നാലരമണിക്കൂറിലേറെ വിമാനത്തിൽ കഴിഞ്ഞ യാത്രക്കാർക്ക് കുടിവെള്ളമോ ഭക്ഷണമോ നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. 



Share this News Now:
  • Google+
Like(s): 54