Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

06 October, 2017 05:24:06 PM


നരേന്ദ്ര മോദിയെ വിവാഹം കഴിക്കുവാന്‍ നാൽപ്പതുകാരിയുടെ സമരം




ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന വിചിത്ര ആവശ്യവുമായി നാൽപ്പതുകാരിയുടെ സമരം. ജയ്പൂർ സ്വദേശി ഓം ശാന്തി ശർമയാണ് ദില്ലി ജന്ദർമന്ദറിനു മുന്നിൽ സമരം ചെയ്യുന്നത്. മോദി ഒറ്റക്കാണ്, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

അദ്ദേഹത്തെ ജോലികളിൽ സഹായിക്കുന്നതിനാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. ഇത് പറയുമ്പോള്‍ പലരും എന്നെ നോക്കി ചിരിക്കാറുണ്ടെന്നും ഓം ശാന്തി പറയുന്നു. മോദി തന്നെ കാണാൻ വരുന്ന ദിവസം വരെ സമരം തുടരുമെന്നാണ് അവർ പറയുന്നത്. സെപ്റ്റംബർ എട്ട് മുതലാണ് ഓം ശാന്തി സമരം തുടങ്ങിയത്. 



Share this News Now:
  • Google+
Like(s): 637