06 October, 2017 05:06:02 PM


പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കി




ദില്ലി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപം പുറത്തിറക്കി. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര എന്നിവയ്ക്കും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ധനമന്ത്രാലയം നാല് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇക്കാര്യത്തിൽ പുറത്തിറക്കിയിരിക്കുന്നത്. 


നിലവിൽ ഈ പദ്ധതികളിൽ ചേർന്നിരിക്കുന്ന ഉപഭോക്താക്കൾ ഈ വർഷം ഡിസംബർ 31ന് മുൻപായി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണ്‍ സിം കാർഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഈ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 100