Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

06 October, 2017 04:52:36 PM


മന്ത്രിപുത്രന്‍റെ ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്തത് പൊലീസ് വീട്ടിലെത്തിച്ചു



തിരുവനന്തപുരം: മന്ത്രി പി.തിലോത്തമന്‍റെ മകന്‍ അര്‍ജുന്‍ കോളേജില്‍നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വരവേയാണ് എസ്‌ഐ ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്തത്. മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ പൊലീസ് നിയന്ത്രണത്തിലായിരുന്ന റോഡില്‍ നിര്‍ദേശപ്രകാരം ബൈക്ക് മാറ്റാന്‍ കഴിയാതെവന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. രോഷംപൂണ്ട എസ്‌ഐ ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുക്കുകയും വാഹനത്തിന്‍റെ രേഖകളുമായി വരാനും ആവശ്യപ്പെടുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. എന്നാല്‍, താക്കോല്‍ ഉണ്ടെങ്കിലേ ബൈക്കില്‍നിന്ന് രേഖകളെടുക്കാന്‍ കഴിയൂവെന്നു പറഞ്ഞെങ്കിലും കേള്‍ക്കാന്‍ എസ്‌ഐ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതിനുപിന്നാലെ അര്‍ജുന്‍റെ സുഹൃത്ത് എസ്‌ഐയുടെ അടുത്തുചെന്ന് മന്ത്രിയുടെ മകനാണെന്നു പറഞ്ഞെങ്കിലും മോശമായി സംസാരിച്ചതായാണ് പരാതി.



Share this News Now:
  • Google+
Like(s): 50