Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

06 October, 2017 02:47:58 PM


സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഐ ക്യാൻ എന്ന സംഘടനയ്ക്ക്




സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അണ്വായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഐ ക്യാൻ (ഇന്‍റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ്) എന്ന ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്കാണ് പുരസ്കാരം. അണ്വായുധ നിരോധന ഉടമ്പടിക്കുവേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ ഈ സംഘടന 100ലേറെ രാജ്യങ്ങളിൽ സജീവമാണ്. 2007ൽ രൂപീകരിക്കപ്പെട്ട ഐ ക്യാൻ 101 രാജ്യങ്ങളിലായുള്ള 468 സംഘടനകളുടെ കൂട്ടായ്മയാണ്. 300 നോമിനേഷനുകളിൽനിന്നാണ് നൊബേൽ സമിതി പുരസ്കാര ജേതാവിനെ തിരഞ്ഞടുത്തത്.



Share this News Now:
  • Google+
Like(s): 42