Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

06 October, 2017 11:49:31 AM


നോട്ട് നിരോധനം: 5800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിൽ എത്തിയത് 4574 കോടി



ദില്ലി: നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം 5800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിൽ 4574 കോടിയോളം രൂപ നിക്ഷേപമെത്തി എന്നും അതിൽ 4552 കോടിയും വൈകാതെ പിൻവലിക്കപ്പെട്ടെന്നും സർക്കാർ. 13 ബാങ്കുകളിൽ നിന്നുള്ള വിവരം ശേഖരിച്ചാണ് കടലാസ് കമ്പനികളുടെ ഇടപാടുകൾ വിലയിരുത്തിയത്. രണ്ടു ലക്ഷത്തിലേറെ കടലാസ് കമ്പനികളുടെ റജിസ്ട്രേഷൻ ഇക്കൊല്ലം റദ്ദാക്കിയിരുന്നു. ഇതിൽ 5800 എണ്ണത്തിന്റെ കള്ളപ്പണ വിവരമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാൻ രൂപം നൽകിയതെന്നു സംശയിക്കുന്ന രണ്ടു ലക്ഷത്തിലേറെ കമ്പനികളിൽ രണ്ടര ശതമാനത്തിന്റെ കണക്കുകൾ മാത്രമാണ് പരിശോധിച്ചതെന്ന് സർക്കാർ പറഞ്ഞു.

ചില കമ്പനികൾക്കു നൂറിലേറെ അക്കൗണ്ടുകൾ ഉണ്ടെന്നു കണ്ടെത്തി. ഒരെണ്ണത്തിന് 2134 അക്കൗണ്ടുകൾ ഉള്ളതായി സർക്കാർ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ തൊട്ടു മുൻപത്തെ ദിവസം ഈ 5800 കമ്പനികൾക്ക് ആകെ 22 കോടി രൂപയായിരുന്നു ബാങ്ക് നിക്ഷേപം. 2016 നവംബർ ഒൻപതിനാണു നോട്ട് നിരോധനം നിലവിൽ വന്നത്. അന്നുമുതൽ കമ്പനി റജിസ്ട്രേഷൻ റദ്ദാക്കുന്നതിനിടയ്ക്കുള്ള കാലത്തു നടന്നതാണ് 4573.87 കോടി രൂപ നിക്ഷേപം. ഒരു രൂപ പോലുമില്ലാതിരുന്ന അക്കൗണ്ടുകളാണ് ഇത്തരം കമ്പനികൾക്ക് ബാങ്കുകളിലുണ്ടായിരുന്നതിലേറെയും.



Share this News Now:
  • Google+
Like(s): 29