06 October, 2017 11:49:17 AM


എൽഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് വികസന മുരടിപ്പെന്ന് ഉമ്മൻ ചാണ്ടി



കോട്ടയം: എൽഡിഎഫ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സംഭവിച്ചിരിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫിന്‍റെ രാപ്പകൽ സമരത്തിന്‍റെ സമാപന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരും. അതിനുള്ള സൂചന മാത്രമാണ് ഇന്ന് സമാപിച്ച രാപ്പകൽ സമരം.

എൽഡിഎഫ് ഭരണത്തിന് കീഴിൽ കേരളം എല്ലാ മേഖലയിലും പിന്നോട്ടുപോയെന്നും ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി ജോഷി ഫിലിപ്പ് തുടങ്ങി കോട്ടയത്തെ പ്രമുഖ നേതാക്കളുടെ നീണ്ട നിര സമാപന സമ്മേളനത്തിന് അണിനിരന്നു. 


Share this News Now:
  • Google+
Like(s): 76