Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

06 October, 2017 11:48:57 AM


എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് അഞ്ചു ദിവസത്തേക്ക് പരോൾ




ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോൾ അനുവദിച്ചു. അഞ്ചു ദിവസത്തേക്കാണ് പരോൾ. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം. നടരാജനെ കാണുന്നതിനാണ് ശശികല പരോളിന് അപേക്ഷിച്ചത്. നേരത്തെ 15 ദിവസം പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.

ശശികലയ്ക്ക് പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് പോലീസ് കർണാടക സർക്കാരിനെ അറിയിച്ചതിനേത്തുടർന്നാണ് പരോൾ അനുവദിച്ചത്. ശശികലയുടെ മരുമകൻ ടി.ടി.വി.ദിനകരനുൾപ്പെടെയുള്ളവർ പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് എത്തിയിട്ടുണ്ട്. പരോൾ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ശശികല ഉടൻ പുറത്തെത്തുമെന്നാണ് വിവരം. 



Share this News Now:
  • Google+
Like(s): 44