Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

05 October, 2017 09:29:37 PM


ഗൂഢാലോചന കേസുകള്‍: ദിലീപിനും ഉദയഭാനുവിനും രണ്ടുനീതിയെന്ന് ആക്ഷേപം



കൊച്ചി: മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ്, ഉദയഭാനുവിന്റെ കാര്യത്തില്‍ അറച്ചുനില്‍ക്കുന്നെന്നാണ് ആരോപണം. രാജീവ് കൊലക്കേസില്‍ അറസ്റ്റിലായവരില്‍ പലരും ഉദയഭാനുവിന് എതിരേ മൊഴി നല്‍കിയിരുന്നു. രാജീവിന്റെ മകന്‍ അഖിലിന്റെ മൊഴിയും ഉദയഭാനുവിന് എതിരാണ്. ഉദയഭാനുവില്‍നിന്നു വധഭീഷണിയുണ്ടെന്ന് രാജീവ് നേരത്തേ നല്‍കിയ പരാതിപോലും കാണാത്ത മട്ടിലുള്ള പോലീസിന്റെ നിലപാടാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്.


കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും മുതിര്‍ന്ന അഭിഭാഷകനായ അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.ആരോപണങ്ങള്‍ ശക്തമായതോടെ സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അദ്ദേഹത്തിനെതിരേ തെളിവുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി, 16 വരെ അറസ്റ്റ് ചെയ്യുന്നതു വിലക്കിയിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 202