Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

05 October, 2017 08:56:00 PM


പോലീസില്‍ സംഘപരിവാര്‍ രഹസ്യ സെല്‍; യോഗയുടെ മറവിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ്തിരുവനന്തപുരം: യോഗാ പരിശീലനത്തിന്റെ മറവില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ പോലീസില്‍ ആര്‍.എസ്.എസ്/സംഘപരിവാര്‍ രഹസ്യ സെല്‍ രൂപീകരിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കു മേല്‍ക്കോയ്മയുള്ള സര്‍വീസ് സംഘടനയ്ക്കു ബദലായി പോലീസില്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ള പുതിയ സംഘടന രൂപീകരിക്കുന്നതും ഇവരുടെ ലക്ഷ്യമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറി.


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കായി 'തത്വമസി' എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പോലീസിന്റെ യോഗാ പരിശീലനത്തിന്റെ മറവിലാണു വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരണം. ഈ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇരുപതോളം ഉദ്യോഗസ്ഥരുടെ പട്ടികയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. പോലീസില്‍ ആര്‍.എസ്.എസ്. സെല്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 2017 ഓഗസ്റ്റ് 17-നു കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ തത്വമസി അംഗങ്ങള്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവളം ടൂറിസം പോലീസിലെ ഉദ്യോഗസ്ഥനാണു സെല്‍ അധ്യക്ഷന്‍.


ഇന്റലിജന്‍സ് ബോംബ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജനറല്‍ കണ്‍വീനറും തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയുമാണ്. പോലീസില്‍ സംഘപരിവാര്‍ അനുകൂലതരംഗം സൃഷ്ടിക്കുകയും വേങ്ങര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ സഹായിക്കുകയുമാണു ഗ്രൂപ്പിന്റെ ലക്ഷ്യം. പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി 20 പേരടങ്ങുന്ന ഉന്നതാധികാര സമിതിയും നിലവില്‍ വന്നു. പോലീസ് അസോസിയേഷനില്‍ വിള്ളലുണ്ടാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ളവരെ തലപ്പത്തു പ്രതിഷ്ഠിക്കാനും നീക്കമുണ്ട്. തത്വമസി യോഗ ആന്‍ഡ് മെഡിറ്റേഷന്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ സംഘപരിവാര്‍ അനുകൂലികളായ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിക്കും. എല്ലാമാസവും വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തും. 11 മാസംകൊണ്ട് അവസാനിക്കുന്ന, 1000 രൂപ മാസത്തവണയുളള ചിട്ടി ആരംഭിക്കും.


അതേസമയം, പോലീസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ തിരുകിക്കയറ്റിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി. മലബാര്‍ ജില്ലകളിലാണു മുസ്ലിം അനൂകൂല സംഘടനകളുടെ പ്രവര്‍ത്തനം പോലീസില്‍ വ്യാപകമായത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തീവ്രവാദ കേസുകളിലെ അന്വേഷണം എങ്ങുമെത്താത്തതിനു പിന്നില്‍ ഇവരുടെ സ്വാധീനമാണ്. തലസ്ഥാനത്ത് ഐ.എസ്. അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതും കാസര്‍ഗോഡ് റെയില്‍ തകര്‍ത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതുമായ കേസുകളും ഇതില്‍പെടുന്നു.Share this News Now:
  • Google+
Like(s): 259