Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

05 October, 2017 08:45:02 PM


യുഡിഎഫ് രാപ്പകൾ സമരത്തിൽ പി.ജെ ജോസഫ് പങ്കെടുത്തത് വിവാദമായി
തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപ്പകൾ സമരത്തിൽ പിന്തുണയുമായി കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എത്തിയത് വിവാദമായി. ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി തൊടുപുഴയിൽ നടന്ന പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. പതിനഞ്ചു മിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. 

സംഭവം വിവാദമായതോടെ ജോസഫ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന മ​റ്റൊ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ൻ അ​വി​ടെ എ​ത്തി​യ​തെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക്ഷ​ണി​ച്ച​തി​നാ​ൽ ആ​ശം​സ​യ​ർ​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തീരുമാനിച്ചിരുന്നില്ലെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇന്ന് രാവിലെ 10 ന് ആരംഭിച്ച സമരം വെള്ളിയാഴ്ച രാവിലെ 10 ന് സമാപിക്കും.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി അധ്യക്ഷൻ എം.എം.ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത്. കൊല്ലത്ത് ധര്‍ണ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും എറണാകുളത്ത് മുന്‍ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരും തൃശൂരിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വി.എസ്. ശിവകുമാര്‍ എംഎല്‍എയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. Share this News Now:
  • Google+
Like(s): 207