Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

05 October, 2017 08:03:00 PM


നടി ആക്രമിക്കപ്പെട്ട സംഭവം: റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു




കോതമംഗലം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. റിമിയുടേത് ഉൾപ്പടെ നാല് പേരുടെ രഹസ്യമൊഴിയാണ് പ്രോസിക്യൂഷൻ രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ റിമിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. അതിനാലാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കേസിലെ പ്രതിയായ ദിലീപിനൊപ്പം റിമി അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്കായി പോയിരുന്നു. ഇതിനിടെ നടന്ന സംഭവങ്ങളാണ് റിമിയിൽ നിന്നും പോലീസ് ചോദിച്ചറിഞ്ഞത്. റിമിയുടെ മൊഴി അനുകൂലമാണെന്ന് മനസിലാക്കിയാണ് പ്രോസിക്യൂഷൻ നിർണായക നീക്കം നടത്തുന്നത്. കേസിൽ 85 ദിവസം റിമാൻഡിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസം ജാമ്യം തേടി പുറത്തിറങ്ങിയിരുന്നു. 



Share this News Now:
  • Google+
Like(s): 31