Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

05 October, 2017 01:37:06 PM


നഴ്സുമാരുടെ ശമ്പള പരിഷ്കരണം: മുഖ്യമന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു




തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വിളിച്ചു ചേർത്ത  മാനേജ്മെന്‍റുകളുടെ യോഗം പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം അനന്തമായി നീണ്ടു പോയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നിലവിലുള്ള ശമ്പളത്തിന്‍റെ 25 ശതമാനം മാത്രമേ വർധിപ്പിക്കാൻ സാധിക്കുവെന്ന് മാനേജുമെന്‍റുകൾ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. 

ശമ്പള പരിഷ്കരണം നീണ്ടു പോകുന്ന സാഹചര്യത്തിൽ നഴ്സുമാർ വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നഴ്സുമാരുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 198