Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

05 October, 2017 11:27:24 AM


സൗദിയിലെ തൊഴില്‍വിസാ കാലാവധി ഒരു വര്‍ഷമായി കുറച്ചു



റിയാദ്: സൗദിയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി കുറച്ചു. നേരത്തെ രണ്ട്‌ വര്‍ഷ കാലാവധി ഉണ്ടായിരുന്ന വിസയാണ് ഇപ്പോള്‍ ഒരു വര്‍ഷ കാലാവധിയായി കുറച്ചത്. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഇതിന് അനുമതി നല്‍കിയിട്ടുണ്ട്.

സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് രണ്ട് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമാക്കി കുറച്ചിട്ടുള്ളത്. തീരുമാനത്തിന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോക്ടര്‍ അലി ഗഫീസ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഗവണ്‍മെന്റ് മേഖലകളിലും വീട്ടു തൊഴിലാളികള്‍ക്കുമുള്ള വിസകള്‍ക്ക് ഈ കുറവ് ബാധകമല്ല. അത്തരം വിസകള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസയുടെ എണ്ണം കുത്തനെ താഴ്ന്നിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറവ് വിസ രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷമാണ്. 12 ശതമാനത്തിന്റെ കുറവാണ് വിസ ഇഷൃൂചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 14 ലക്ഷം വിസകളാണ് 2016 വര്‍ഷത്തില്‍ അനുവദിച്ചത്. അതേസമയം 2015 വര്‍ഷത്തില്‍ 19,70,000 വിസകളാണ് ഇഷ്യു ചെയ്തിട്ടുള്ളത്.



Share this News Now:
  • Google+
Like(s): 71