Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

05 October, 2017 10:10:37 AM


ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ദിലീപ്



കൊച്ചി: തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് ദിലീപ്. ഇക്കാര്യം അറിയിച്ച് ദിലീപ് സംഘടനാ നേതൃത്വത്തിന് കത്ത് നൽകി. ജാമ്യത്തിലിറങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് തീയറ്റർ ഉടമകൾ യോഗം ചേർന്ന് പ്രസിഡന്‍റ് സ്ഥാനം വീണ്ടും ദിലീപിന് നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം ബുധനാഴ്ച തന്നെ ദിലീപിനെ അറിയിച്ചെങ്കിലും ഒരു ചിരി മാത്രമായിരുന്നു മറുപടി.

ഇന്നാണ് ഫിയോക് ഭാരവാഹികൾക്ക് ദിലീപ് തന്‍റെ നിലപാട് അറിയിച്ച് കത്ത് നൽകിയത്. നിലവിലെ സാഹചര്യത്തിൽ താൻ ഫിയോകിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ല. തന്‍റെ എല്ലാം പിന്തുണയും സംഘടനയ്ക്ക് ഒപ്പമുണ്ടെന്നും എന്നാൽ ഭാരവാഹിത്വം വേണ്ടെന്നും തന്നെ വീണ്ടും പരിഗണിച്ചതിൽ നന്ദിയും അറിയിച്ചാണ് ദിലീപ് കത്ത് നൽകിയത്.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് ദിലീപിന്‍റെ നേതൃത്വത്തിൽ തീയറ്റർ ഉടമകളുടെ പുതിയ സംഘടന രൂപംകൊണ്ടത്. ലിബർട്ടി ബഷീറിന്‍റെ നേതൃത്വത്തിലായിരുന്ന സംഘടന പിളർന്നാണ് ഫിയോക് രൂപം പ്രാപിച്ചത്. പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സ്ഥാപക പ്രസിഡന്‍റായ ദിലീപിനെതിരേ ആരോപണവും തുടർന്ന് അറസ്റ്റും നടന്നു. ഇതോടെ വൈസ് പ്രസിഡന്‍റായ ആന്‍റണി പെരുന്പാവൂരിന് പ്രസിഡന്‍റ് സ്ഥാനം നൽകുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 21