Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

05 October, 2017 10:07:49 AM


ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടിവയ്പ്പ്



ശ്രീനഗർ: ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടിവയ്പ്പ്. വെടിനിർത്തൽ കരാർ ലംഘിച്ച് വ്യാഴാഴ്ച പുലർച്ചെയാണ് പാക്കിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചിരുന്നു. അഞ്ച് പേർക്കു പരിക്കേറ്റു. 



Share this News Now:
  • Google+
Like(s): 33