Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

04 October, 2017 07:24:26 PM


യുഡിഎഫ് സംസ്ഥാനഹര്‍ത്താല്‍ വീണ്ടും മാറ്റി; ഒക്ടോബര്‍ 16ന്

മലപ്പുറം: ജിഎസ്ടി നടപ്പാക്കിയതിലെ അപാകതയിലും ഇന്ധനവില വര്‍ധനയിലും പ്രതിഷേധിച്ച്‌ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹര്‍ത്താല്‍ ഈ മാസം 16ലേക്ക് മാറ്റി. 13-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു യുഡിഎഫ് നേരത്തെ അറിയിച്ചത്. എന്നാല്‍ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാല്‍ ദിവസം മാറ്റുന്നതായി യുഡിഎഫ് വ്യക്തമാക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


ഹര്‍ത്താല്‍ 13ല്‍ നിന്നും 12ലേക്ക് മാറ്റിയതായി അറിയിച്ച്‌ മിനിട്ടുകള്‍ക്കം തീയതി വീണ്ടും മാറ്റുകയായിരുന്നു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് നടക്കുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.


യുഡിഎഫ് എന്നൊരു കക്ഷിയുണ്ടെന്നു രാജ്യാന്തരതലത്തില്‍ അറിയിക്കാനാണ് അണ്ടര്‍ 17 ലോകകപ്പിനിടെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. 13ന് വൈകിട്ട് അഞ്ച് മണിക്ക് ഗിനിയയും ജര്‍മനിയും തമ്മിലും എട്ടു മണിക്ക് സ്പെയ്നും നോര്‍ത്ത് കൊറിയയും തമ്മിലാണ് കൊച്ചിയിലെ മല്‍സരങ്ങള്‍.



Share this News Now:
  • Google+
Like(s): 350