Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

04 October, 2017 09:01:05 AM


"നി​ഗൂ​ഢ ശ​ബ്ദ​വീ​ചി' ആക്രമണം: 15 ക്യൂ​ബ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​രെ യു​എ​സ് പു​റ​ത്താ​ക്കി



വാ​ഷിം​ഗ്ട​ൺ: "നി​ഗൂ​ഢ ശ​ബ്ദ​വീ​ചി' ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ഹ​വാ​ന​യി​ലെ യു​എ​സ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ച്ചില്ലെന്ന് ആ​രോ​പി​ച്ച് 15 ക്യൂ​ബ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​രെ അ​മേ​രി​ക്ക പു​റ​ത്താ​ക്കി. ഇ​രു​പ​തി​ലേ​റെ​പ്പേ​രു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ യു​എ​സ് വി​ദേ​ശ​കാ​ര്യ​വ​കു​പ്പാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. ക്യൂ​ബ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​ർ എ​ഴു ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

​യുഎ​സി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ക്യൂ​ബ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ്രൂ​ണോ റോ​ഡ്രി​ഗ്ര​സ് പ്രതികരിച്ചു. ന​യ​ത​ന്ത്ര​ജ്ഞ​രെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം നീ​തി​ര​ഹി​ത​മാ​ണെ​ന്നും റോ​ഡ്രി​ഗ്ര​സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ക്യൂ​ബ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്‌​സ് ടി​ല്ലേ​ഴ്‌​സ​ണ്‍ വ്യക്തമാക്കി. ക​ടു​ത്ത ന​ട​പ​ടി ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും ടി​ല്ലേ​ഴ്‌​സ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്യൂ​ബ​യി​ലെ യു​എ​സ് എം​ബ​സി​ക​ളി​ലെ 60 ശ​ത​മാ​നം വ​രു​ന്ന സ്റ്റാ​ഫം​ഗ​ങ്ങ​ളെ​യും പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ ന‌ടപടി. എം​ബ​സി​യി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രൊ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും കു​ടും​ബാ​ഗ​ങ്ങ​ൾ സ​ഹി​തം തി​രി​ച്ചു പോ​ര​ണ​മെ​ന്ന് യു​എ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക്യൂ​ബ​യി​ലെ വീ​സാ​സം​ബ​ന്ധി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. 2016 അ​വ​സാ​നം മു​ത​ൽ ഹവാനയിലെ യുഎസ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ​യു​ണ്ടാ​യി​ട്ടു​ള്ള ശ​ബ്ദ​വീ​ചി ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​താ​രാ​ണെ​ന്ന​തി​ന്‍റെ ഉ​ത്ത​രം ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. 



Share this News Now:
  • Google+
Like(s): 52